കാവൻ: കാവൻ ടൗണിൽ പുതിയ സ്റ്റോർ തുറക്കാൻ പെന്നീസ്. 2028 ഓടെ പുതിയ ഷോപ്പ് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെന്നീസിന്റെ അയർലൻഡിലെ 39ാമത് സ്റ്റോറാണ് കാവനിലേത്.
സ്റ്റോറിന്റെ പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അധികം വൈകാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. പെന്നീസ് കാവനിൽ തുറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അയർലൻഡിലെയും വടക്കൻ അയർലൻഡിലെയും പെന്നീസ് മേധാവി ഫിന്റാൻ കോസ്റ്റെല്ലോ പറഞ്ഞു.
Discussion about this post

