അഭിമുഖത്തിനിടെ രജനികാന്തിനെയും, കമൽഹാസനെയും അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ വൈറലാകുന്നു . ‘ ആയിരം ആശകൾ ‘ എന്ന ചിത്രത്തിന്റെ പ്രമോഷനായി തമിഴ് യൂട്യൂബറും ജേണലിസ്റ്റുമായ ഗോപിനാഥിന്റെ ‘ ഗോപിനാഥ് പോഡ്കാസ്റ്റ് ‘ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയറാമിന്റെ മിമിക്രി .
വർഷങ്ങൾക്ക് മുൻപ് ജയറാമും, ഭാര്യ പാർവതിയും ഹൈദരാബാദിലേയ്ക്ക് വിമാനത്തിൽ പോകുമ്പോൾ രജനികാന്തും അതേ വിമാനത്തിലുണ്ടായിരുന്നു. ആ അനുഭവം പങ്ക് വയ്ക്കുമ്പോഴാണ് ജയറാം രജനികാന്തിനെ അനുകരിച്ചത് . അദ്ദേഹത്തെ നോക്കിക്കൊണ്ടേ ഇരിക്കാൻ തനിക്ക് തോന്നിയെന്നും ജയറാം പറഞ്ഞു.
‘ അദ്ദേഹത്തോട് ഞാൻ പറഞ്ഞു . സർ , ഒരു മണിക്കൂർ ദൂരമുണ്ട് . ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കിക്കൊണ്ടെയിരിക്കുമെന്ന് ‘ അത് കേട്ട് ചിരിച്ച അദ്ദേഹം എന്നോട് ചോദിച്ചു ‘ നിങ്ങളുടേത് പ്രണയവിവാഹമാണോ ‘ ഞാൻ അതെ എന്ന് പറഞ്ഞു . എത്ര വർഷമായി പ്രണയിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു . ഞാൻ പറഞ്ഞു അഞ്ച് വർഷം .
രജനികാന്തുമായുള്ള ഈ സംസാരമാണ് ജയറാം അനുകരിച്ചത് . മദനോത്സവ’ത്തിലെ കമൽഹാസനെയും ജയറാം അനുകരിച്ചു . രജനികാന്തിനെ എത്ര കണ്ടാലും ആശ തീരില്ലെന്നും ജയറാം പറഞ്ഞു.‘.
The sheer charisma & aura of @rajinikanth had me glued to #SuperstarRajinikanth..I literally couldn't look away for hours ❤️✨️ – Jayaram
Jayaram's mimicry skills are pure genius @ikamalhaasan stunning 😃🥳🔥🔥#Jailer2 #Thalaivar173 pic.twitter.com/MDa0WeSZ0c
— Achilles (@Searching4ligh1) January 21, 2026

