ഡബ്ലിൻ: കഴിഞ്ഞ 13 മാസങ്ങൾക്കിടെ അയർലൻഡിൽ നിന്നും നാടുകടത്തിയത് 25 ലൈംഗിക കുറ്റവാളികളെ. ഓപ്പറേഷൻ മൂൺറിഡ്ജിന്റെ ഭാഗമായിട്ടാണ് നാടുകടത്തൽ. ഐറിഷുകാരല്ലാത്ത ലൈംഗിക കുറ്റവാളികളെ കണ്ടെത്തി നാടുകടത്തുന്നതിനായി രൂപീകരിച്ച ദൗത്യമാണ് ഓപ്പറേഷൻ മൂൺറിഡ്ജ്.
നാടുകടത്തിയ കുറ്റവാളികളിൽ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയന് പുറത്തുള്ളവരാണ്. 14 കുറ്റവാളികളാണ് ഇത്തരത്തിലുള്ളത്. ബാക്കി 11 പേരും ഇയു പൗരന്മാരാണ്. ഇവർക്ക് അയർലൻഡിൽ പ്രവേശിക്കുന്നതിന് നിശ്ചിതകാലത്തേയ്ക്ക് വിലക്കുണ്ട്.
Discussion about this post

