ഡബ്ലിൻ: ലൂക്കനിൽ പുതിയ മസ്ജിദ് നിർമ്മിക്കാനുളള നീക്കത്തിന് തിരിച്ചടി. അനുമതിയ്ക്കായുള്ള ആവശ്യം ആസൂത്രണ കമ്മീഷനും തള്ളി. ലൂക്കൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മസ്ജിദും കമ്യൂണിറ്റി സെന്ററും നിർമ്മിക്കാൻ അനുമതി വേണമെന്നാണ് ആവശ്യം.
ലോവർ ലൂക്കൻ റോഡിലെ ഹിൽസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മസ്ജിദ് നിർമ്മിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ചാരിറ്റിയായ ദാരെ അർഖാം ട്രസ്റ്റ് സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിനെ സമീപിച്ചിരുന്നു. ഇത് കൗൺസിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ മാനേജ്മെന്റ് കമ്പനി ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post

