ഡബ്ലിൻ: അയർലൻഡിൽ പുതുവത്സരം വൈറ്റ് ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇക്കുറി വെറ്റ് ക്രിസ്തുമസ് ഇല്ലാത്തതിൽ വലിയ നിരാശ ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ നിരാശയ്ക്ക് ദിവസങ്ങളുടെ ആയുസുമാത്രമാണ് ഉള്ളതെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ന്യൂഇയറോടെ രാജ്യത്ത് അന്തരീക്ഷ താപനില ഗണ്യമായി കുറയും.
ഇന്ന് മുതൽ ഒന്നാം തിയതി വരെ പകൽ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ നല്ല തണുപ്പും ഉണ്ടാകും. നിലവിൽ രൂപം കൊണ്ട ഉയർന്ന മർദ്ദം വടക്കോട്ട് നീങ്ങും. ഇതോടെ കൂടുതൽ തണുത്ത വായു അയർലൻഡിലെത്തും. അതേസമയം 2010 ൽ ആയിരുന്നു അയർലൻഡിലെ അവസാന വെറ്റ് ക്രിസ്തുമസ്.
Discussion about this post

