ഡബ്ലിൻ: ഹോസ്പൈപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ഉടൻ പുതിയ തീരുമാനങ്ങൾ ഇല്ലെന്ന് ഉയിസ് ഐറാൻ. പ്രതികൂല സാഹചര്യം ആണെങ്കിലും പുതിയ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തുകയില്ല. നിലവിലെ ഹോസ്പൈപ്പ് നിരോധനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും മാറ്റമില്ല.
ജലശ്രോതസ്സുകൾ വറ്റുന്ന സാഹചര്യത്തിൽ പുതിയ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തുമോയെന്ന ആശങ്ക ആളുകൾക്കിടയിൽ ഉണ്ട്. ഇതിനിടെയാണ് ഇതിൽ വ്യക്തതവരുത്തി ഉയിസ് ഐറാൻ രംഗത്ത് എത്തിയത്. കുടിവെള്ളം സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ഉയിസ് ഐറാൻ വ്യക്തമാക്കി. ചൂട് കൂടുന്ന സാഹചര്യത്തിൽ ജലവിതരണവും, ജലസ്രോതസ്സുകളും ഉയിസ് ഐറാൻ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
Discussion about this post

