ഡബ്ലിൻ: അയർലൻഡിൽ പൊതുമേഖലയിലെ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ഇന്ന് വർക്ക് ടു റൂൾ രീതിയിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരും തദ്ദേശ സ്വയംഭരണ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
പുതിയ പൊതുമേഖലാ ശമ്പള കരാർ അംഗീകരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന മെല്ലേപ്പോക്കാണ് നിലവിലെ പ്രതിഷേധത്തിന് കാരണം ആയിരിക്കുന്നത്. നഴ്സുമാർ, അധ്യാപകർ, സിവിൽ സർവ്വീസ് ജീവനക്കാർ, സ്കൂൾ ജീവനക്കാർ എന്നിവർ പണിമുടക്കുന്നവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ പ്രതിഷേധം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അടുത്ത മാസം 14 നും 21 നും ജോലി നിർത്തിവച്ച് സമരം ചെയ്യാനാണ് ജീവനക്കാരുടെ തീരുമാനം.

