ഡൗൺ: കൗണ്ടി ഡൗണിൽ മർദ്ദനത്തിൽ കൊല്ലപ്പെട്ടത് മുൻ ജോക്കി താരം. കഴിഞ്ഞ ആഴ്ചയായിരുന്നു 39 വയസ്സുള്ള പാട്രി ഡൊണഗിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിന്നീട് ജീവൻ നഷ്ടമാകുകയായിരുന്നു.
2005 മുതൽ 2014 വരെയുള്ള പത്ത് വർഷക്കാലം ബ്രിട്ടണിനായിരുന്നു അദ്ദേഹം. 2014 ഒക്ടോബറിൽ ആയിരുന്നു അദ്ദേഹം അവസാനമായി റേസിൽ പങ്കെടുത്തത്. തന്റെ കരിയറിൽ 63 വിജയങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. സഹോദരനാണ് അദ്ദേഹത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

