ഡബ്ലിൻ: അയർലൻഡിൽ ഇന്ന് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷത്തിൽ തണുപ്പും അനുഭവപ്പെടും. ഇന്നുടനീളം സമ്മിശ്ര കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
രാവിലെ നല്ല സൂര്യപ്രകാശം ഉള്ള തെളിഞ്ഞ അന്തരീക്ഷം ആയിരിക്കും. പിന്നീട് അൽപ്പം ചൂട് അനുഭവപ്പെടും. ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. എന്നാൽ ഇന്നലത്തെ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് മഴ കുറഞ്ഞിരിക്കും. 11 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്ന് അന്തരീക്ഷ താപനില അനുഭവപ്പെടുക. ഇടയ്ക്കിടെ ചാറ്റൽ മഴ ലഭിക്കുമെന്നതിന് പുറമേ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും കാറ്റും ഉണ്ടാകും.
Discussion about this post

