ക്ലെയർ: കൗണ്ടി ക്ലെയറിലെ കിൽക്കിയിൽ പുതിയെ പുതിയ മലിനജല ശുദ്ധീകരണ ശാലയ്ക്കായി ആസൂത്രണ അനുമതി നൽകിയ തീരുമാനം ശരിവച്ച് ഹൈക്കോടതി. വിധിയ്ക്കെതിരെ ഇനി അപ്പീൽ നൽകാനുള്ള അനുമതി കോടതി നിരസിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിൽ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കോടതി വിധിയെ ഉയിസ് ഐറാൻ സ്വാഗതം ചെയ്തു. ദീർഘകാലമായി ഇൻട്രിൻസിക് ബേയിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കാനും നഗരത്തിന് ആധുനിക മലിനജല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സഹായിക്കുന്ന പദ്ധതിയാണ് ഇത്.
ഈ വർഷം ആദ്യം പദ്ധതിയ്ക്കായി ആസൂത്രണ കമ്മീഷൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രദേശവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി മലിനജല ശുദ്ധീകരണ പ്ലാന്റിനായി താമസക്കാർ ആവശ്യപ്പെട്ടിരുന്നുവെന്ന് ഹർജിക്കാരിൽ ഒരാളായ എല്ലി ബൈൺൺ പറഞ്ഞു. എന്നാൽ ക്ലിഫ് വാക്കിന് സമീപമുള്ള പ്ലാന്റ് ശരിയായ പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

