വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസ് പരിശോധന പൂർത്തിയാക്കി.
ഇന്നലെ രാവിലെ 9 മണിയോടെയാണ് വീട്ടിനുള്ളിൽ സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പരിശോധനയിൽ സ്ത്രീ മരിച്ചതായി വ്യക്തമായി. തുടർന്ന് സ്ഥലത്ത് നിന്നും മൃതദേഹം മാറ്റുകയായിരുന്നു. വെക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നിലവിൽ മൃതദേഹമുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.

