ഡബ്ലിൻ: താലയിൽ യുവാവിനെ അർദ്ധനഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ എംബസി. അതിക്രൂരമായ ആക്രമണമാണ് യുവാവിന് നേരെ ഉണ്ടായത് എന്ന് അയർലന്റിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര പറഞ്ഞു. ആക്രമണത്തിന് ഇരയായ യുവാവിന് എല്ലാവിധ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരന് നേരെ അതിക്രൂരമായ ആക്രമണമാണ് ഉണ്ടായത്. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. പരിക്കേറ്റ യുവാവിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശനിയാഴ്ചയായിരുന്നു ഡബ്ലിനിലെ താലയിൽവച്ച് യുവാവിന് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post

