ഡബ്ലിൻ: ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് എച്ച്എസ്ഇ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങൾ. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും എച്ച്എസ്ഇ ആലോചിക്കുന്നുണ്ട്.
ജീവനക്കാരുടെ യാത്ര, പരിശീലനം, ഏജൻസി ജീവനക്കാരുടെ സേവനം എന്നിവയിലാണ് മാറ്റങ്ങൾ. അടുത്തിടെ പുറത്തുവന്ന കണക്കുകളിൽ ഈ വർഷം ഇതുവരെ 218 മില്യൺ യൂറോയുടെ അധിക ചിലവ് എച്ച്എസ്ഇയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് തീരുമാനം. ആവശ്യമില്ലാതെ പണം ചിലവാകുന്ന മേഖലകൾ സമഗ്രമായി അവലോകനം ചെയ്യും. ശേഷമാകും നിയന്ത്രണങ്ങൾ കൊണ്ടുവരിക.
Discussion about this post

