ഫെർമനാഗ്: ഫെർമനാഗിലെ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ഇന്നലെ രാത്രി മരിച്ചത്. ഇവർക്കൊപ്പം പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയാണ് ഫെർമനാഗിൽ വെടിവയ്പ്പ് ഉണ്ടായത്. മഗ്വിരെസ്ബ്രിഡ്ജിന് സമീപം ആയിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആൺകുട്ടിയും 40 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ യുവാവും മരിച്ചവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

