ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബിഗ് ഫിഷ് ശിൽപ്പം നശിപ്പിച്ച സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് മേൽ കോടതി കുറ്റങ്ങൾ ചുമത്തി. ഇംഗ്ലണ്ടിൽ നിന്നുള്ള 44 കാരനായ പീറ്റർ ലൂത്ത് സ്മിത്താണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കോടാലി, ചുറ്റിക, സ്ലെഡ്ജഹാമർ എന്നിവ പിടിച്ചെടുത്തിരുന്നു.
ശിൽപ്പത്തിന്റെ കണ്ണിന്റെ ഭാഗമാണ് പ്രതി അടിച്ച് തകർത്തത്. 10,000 പൗണ്ടിന്റെ നാശനഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഡൊണഗൽ തീരത്ത് സ്ഥിതി ചെയ്യുന്ന 10 മീറ്റർ നീളമുള്ള പ്രതിമയുടെ ഇടത് കണ്ണിനാണ് കേടുപാടുകൾ ഉണ്ടായത്.
ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
Discussion about this post

