ഡബ്ലിൻ: അയർലൻഡിൽ പുതുതായി ജോലിയിൽ പ്രവേശിച്ച ഡോക്ടർമാരിൽ ഭൂരിഭാഗവും പേരും വിദേശത്ത് നിന്നും പരിശീലനം ലഭിച്ചവരെന്ന് കണ്ടെത്തൽ. കഴിഞ്ഞ വർഷം ജോലി ലഭിച്ചവരിൽ മൂന്നിൽ രണ്ട് പേരും യുകെയ്ക്കും യൂറോപ്യൻ യൂണിയനും പുറത്ത് നിന്നും പരിശീലനം ലഭിച്ചവരാണ്. ഐറിഷ് മെഡിക്കൽ കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
മുൻ വർഷത്തെ അപേക്ഷിച്ച് 2005 ൽ 1,795 ഡോക്ടർമാർ ഇക്കുറി അധികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതേസമയം 2510 പേർ രജിസ്റ്ററിൽ നിന്നും പുറത്തുപോയി. അപേക്ഷാ നടപടികളിൽ അടുത്തിടെ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് രജിസ്ട്രേഷനുകളുടെ എണ്ണം വർധിക്കാൻ കാരണം ആയതെന്നാണ് വിലയിരുത്തൽ.
Discussion about this post

