ഡബ്ലിൻ: അമരിക്കയിൽ ഡബ്ലിൻ സ്വദേശി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം. ടെക്സസ് പോലീസാണ് സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടവരിൽ നിന്നും പോലീസ് മൊഴിശേഖരിച്ചു.
ഡബ്ലിൻ സ്വദേശിയായ ജോൺ കിർബിയാണ് വാഹനാപകടത്തിൽ മരിച്ചത്. ബിസിനസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദം നേടിയ 20 കാരൻ പിന്നീട് ജെ1 വിസയിൽ അമേരിക്കയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി യുവാവ് ഇവിടെയാണ് ഉള്ളത്.
ഓസ്റ്റിനിൽവച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു കിർബി മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കവേ ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
Discussion about this post

