ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയർലൻഡിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് അയർലൻഡിൽ ശൈത്യം അനുഭവപ്പെടുന്നത്. അടുത്ത വാരത്തോടെ ഈ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകാം. എങ്കിലും താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകില്ലെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

