ഡബ്ലിൻ: അയർലന്റിൽ അന്തരീക്ഷ താപനില ഉയരുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അടുത്ത ആഴ്ച ചൂടേറിയ ദിനങ്ങളായിരിക്കും ഉണ്ടാകുക. അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. അയർലന്റിൽ ഇന്നലെയും ഇന്നുമായി ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
നിലവിൽ 21 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുന്നത്. എന്നാൽ ചൊവ്വാഴ്ച അന്തരീക്ഷ താപനില വർദ്ധിച്ച് 22 ഡിഗ്രി സെൽഷ്യസിൽ എത്തും. അടുത്ത വാരം മുഴുവൻ പകൽ സമയം ചൂടേറിയ കാലാവസ്ഥയാരിക്കും അനുഭവപ്പെടുക. അതേസമയം പുലർച്ചെയും വൈകുന്നേരങ്ങളിലും നേരിയ തോതിൽ ചാറ്റൽ മഴ ലഭിക്കാം. ബുധനാഴ്ച മെർക്കുറിയുടെ തോത് 22 ഡിഗ്രി സെൽഷ്യസ് ആയി ഉയരും.

