ഓഫാലി: 8.2 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട് സ്വന്തമാക്കി ഓഫാലി സ്വദേശി. ശനിയാഴ്ച രാത്രിയിലെ നറുക്കെടുപ്പിലാണ് ഓഫാലി സ്വദേശിയെ ഭാഗ്യം തേടിയെത്തിയത്. അതേസമയം വിജയിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
23, 24, 25, 42, 43, 46, എന്ന നമ്പറുകളും 37 എന്ന ബോണസ് പോയിന്റും അടങ്ങിയ ടിക്കറ്റിനായിരുന്നു സമ്മാനം. 8,221,849 യൂറോയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. ഈ വർഷം ലോട്ടോ ജാക്ക്പോട്ട് സ്വന്തമാക്കുന്ന നാലാമത്തെ വിജയിയാണ് ഓഫാലി സ്വദേശി. വിജയി എത്രയും വേഗം ഒപ്പിട്ട ടിക്കറ്റുമായി നാഷണൽ ലോട്ടറിയെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

