ഡബ്ലിൻ: ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം ഫലം കാണുന്നുവെന്ന് വ്യക്തമാക്കി ഉയിസ് ഐറാൻ. കുടിവെള്ള വിതരണം സാധാരണ നിലയിൽ ആക്കുന്നതിൽ ഹോസ്പൈപ്പ് നിരോധനത്തിന് വലിയ പങ്കുണ്ട്. ജലസംഭരണികളിലെ സമ്മർദ്ദം ലഘൂകരിക്കാൻ കഴിഞ്ഞവെന്നും ഉയിസ് ഐറാൻ അസറ്റ് സ്ട്രാറ്റജി സീനിയർ മാനേജർ കോൺലോൺ പറഞ്ഞു. വെള്ളിയാഴ്ച മുതലായിരുന്നു രാജ്യത്ത് ഹോസ്പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ജലസംഭരണികളിലെ വെളളത്തിന്റെ ശേഖരം വീണ്ടെടുക്കാൻ ഹോസ്പൈപ്പ് നിരോധനം വഴി കഴിഞ്ഞു. വെള്ളത്തിന്റെ അളവ് സുരക്ഷിതമായ നിലയിൽ നിലനിർത്താൻ ഇതുവഴി കഴിയും. ഉത്തരവ് പുറപ്പെടുവിച്ച ശേഷം വെള്ളത്തിന്റെ ആവശ്യം പ്രതിദിനം 650 ദശലക്ഷം ലിറ്ററിൽ താഴെയായി കുറഞ്ഞു. ഹോസ്പൈപ്പ് നിരോധനം യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് അതാണെന്നും കോൺലോൺ കൂട്ടിച്ചേർത്തു.

