ഡബ്ലിൻ: ഡബ്ലിനിലെ സഗ്ഗാർട്ടിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. കൗമാരക്കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലായി അറസ്റ്റിലായിട്ടുള്ളത്. കൗമാരക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെയാണ് സഗ്ഗാർട്ടിലെ അഭയാർത്ഥികളുടെ താമസസ്ഥലത്തിന് മുൻപിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആൺകുട്ടിയെ അറസ്റ്റ് ചെയ്തത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആയിരുന്നു അറസ്റ്റ്. പിന്നാലെ ഇന്ന് രാവിലെ കുട്ടിയെ ഡബ്ലനിലെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post

