ലൂക്കൻ: ഡബ്ലിനിലെ ലൂക്കനിൽ തോക്കുമായി കൗമാരക്കാരൻ പിടിയിൽ. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
കൗമാരക്കാരന്റെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകീട്ട് ഏഴ് മണിയ്ക്ക് ബാൽഗാഡിയിൽ പൊതുക്രമസമാധാന പ്രശ്നം ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു. അപ്പോഴാണ് തോക്ക് പിടികൂടിയത്. കൗമാരക്കാരനെ ചോദ്യം ചെയ്യും.
Discussion about this post

