ഡബ്ലിൻ: അയർലൻഡിൽ എംപ്ലോയ്മെന്റ് പെർമിറ്റ് ഓൺലൈൻ സംവിധാനത്തിൽ നിന്നും വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. പോർട്ടൽ താത്കാലികമായി അടച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്റർപ്രൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് എംപ്ലോയ്മെന്റ് പെർമിറ്റ് ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നത്.
എംപ്ലോയ്മെന്റ് പെർമിറ്റ്, ഇ മെയിൽ വിലാസം, യൂസർ അക്കൗണ്ട് റോൾ എന്നീ വിവരങ്ങൾ ചോർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ തൊഴിലുടമ, ഏജന്റ്, ജീവനക്കാർ എന്നിവരുടെ വിവരങ്ങളും ചേർന്നിരിക്കാമെന്നും വിലയിരുത്തുന്നു. സംഭവത്തിൽ സർക്കാരും റഗുലേറ്ററി കമ്മീനുമാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
Discussion about this post

