ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. ഒരാൾക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും ഡബ്ലിൻ നഗരത്തിൽ ആക്രമണം ഉണ്ടായിരുന്നു.
ഉഷേഴ്സ് ഐലൻഡിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ തന്നെ ഗാർഡ സ്ഥലത്ത് എത്തുകയായിരുന്നു. 50 വയസ്സുകാരനാണ് പരിക്കേറ്റത്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ 60 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post

