തിരുവനന്തപുരം : ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ പി എസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എസ് ഐ ടി. പി എസ് അംഗങ്ങളെയും ,ഉദ്യോഗസ്ഥരെയും പ്രതി ചേർത്തിട്ടുണ്ട് . അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമന അവസരം നഷ്ടപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ടും പുതിയ ആരോപണങ്ങള്‍ ഉയർന്നിരിക്കുന്നത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങളാണുള്ളത്.
ഇതില്‍ രണ്ട് സംഭവങ്ങളില്‍ എസ്ഐടി കേസെടുക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു . അതിന് പിന്നാലെയാണ് പിഎസ്സി ചെയര്‍മാനെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ഉന്നതതല ഗൂഢാലോചന കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

