കോർക്ക്: മോട്ടോർ റേസിംഗ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 കാരിയ്ക്ക് ദാരുണാന്ത്യം. കോർക്ക് ഓട്ടോഗ്രാസ് റേസിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെസ്റ്റ് കോർക്കിലെ എനിസ്കീനിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
മോട്ടോർ റേസിംഗ് 13 കാരിയും പങ്കെടുത്തിരുന്നു. ഹീറ്റ് റേസിംഗ് മത്സരത്തിനിടെ പെൺകുട്ടിയുടെ വാഹനം നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തകരുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

