ഡൊണഗൽ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് മാർബിൾ ഹിൽ ബീച്ചിൽ സംഘടിപ്പിച്ച നീന്തൽ പരിപാടിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ. കുട്ടികൾ മുതൽ പ്രായമായവർ വരെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. പരിപാടിയിൽ ഉണ്ടായ ജനപങ്കാളിത്തം വലിയ അംഗീകാരമാണെന്ന് സംഘാടകർ പ്രതികരിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു നീന്തൽ ആരംഭിച്ചത്. ഡോ അമച്വർ നീന്തൽ ക്ലബിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. ബ്ലൂസ്റ്റാക്ക് സ്പെഷ്യൽ നീഡ്സ് ഫൗണ്ടേഷനായുള്ള സഹായാർത്ഥം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Discussion about this post

