ഡബ്ലിൻ: ബാലിഫെർമോട്ടിൽ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. 20 കാരനായ യുവാവും കൗമാരക്കാരിയും ആണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോലീസ് വിവിധ കുറ്റങ്ങൾ ചുമത്തി. ഇരുവരെയും വിശദമായ മൊഴിയെടുത്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാകും.
കഴിഞ്ഞ മാസം ആയിരുന്നു ഇരുവരും ചേർന്ന് വീടിന് നേരെ ഫയർബോംബ് എറിഞ്ഞത്. ലാൻഡൻ റോഡിലെ വീടിന് നേരെ ആയിരുന്നു സംഭവം. ഇവർ നടത്തിയ ആക്രമണത്തിൽ കുടുംബത്തിന്റെ വളർത്തു നായ കൊല്ലപ്പെടുകയും വീടിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
Discussion about this post

