ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ അപ്പാർട്ട്മെന്റ് പോലീസ് സീൽ ചെയ്തു. 65 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസം ആയിരുന്നു 65 കാരനെ കാണാതായത്. ഇതേ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സൗത്ത് സെൻട്രൽ ഡബ്ലിനിലെ ഫ്ളാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റാണ് 65 കാരൻ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പോളിഷ് പൗരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലിമെറിക്ക് സ്വദേശിയാണ് 65 കാരൻ. ദീർഘനാളായി ഡബ്ലിനിൽ താമസിച്ചുവരികയായിരുന്നു.

