ക്ലെയർ: യുഎസ് വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കിയ കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ കോടതി. 47 കാരനായ ഡെയ്തി ഒ’കൊറൈന് ആണ് കോടതി ജാമ്യം നിഷേധിച്ചത്. 11ാം തിയതി ആയിരുന്നു ഇയാൾ ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന് യുഎസ് സൈനിക വിമാനത്തിന് കേടുപാടുകൾ ഉണ്ടാക്കിയത്.
പോലീസ് അറസ്റ്റ് ചെയ്ത 47 കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ തനിക്ക് ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കൊറൈൻ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. എന്നാൽ കുറ്റങ്ങൾ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി അപേക്ഷ തള്ളി.
Discussion about this post

