ടൈറോൺ: ടൈറോണിൽ ആൾത്താമസമുള്ള മേഖലയിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം പോലീസിന്റെയും അടിയന്തിര സേവനങ്ങളുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മോയിലെ ഓക്ക്ഫീൽഡ് ഗാർഡൻ പ്രദേശത്ത് സ്ഫോടക വസ്തുക്കൾ കണ്ടത്. ഉടൻ തന്നെ പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ പോലീസ് ഉടനെ തന്നെ പ്രദേശവാസികളെ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തുടർന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബുകൾ നിർവ്വീര്യമാക്കുകയായിരുന്നു. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

