ഡബ്ലിൻ: ഫിൻഗൽസിൽ പോലീസുകാരനെ ആക്രമിച്ച് മോഷ്ടാവ്. ഇന്നലെ വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഷ്ടാവ് മോഷ്ടിച്ചുകൊണ്ടുവന്ന ബൈക്ക് ഇടിച്ചാണ് പോലീസുകാരന് പരിക്കേറ്റത്. ബൈക്കുമായി ഇയാൾ ധൃതിയിൽ പോകുന്നതിനിടെ പോലീസുകാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ 30 കാരനായ പോലീസുകാരന്റെ കാലുകൾക്കാണ് പരിക്കേറ്റത്.
പോലീസുകാരനെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പ്രതിയായ 20 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ പോലീസ് സ്റ്റേഷനിലാണ്.
Discussion about this post

