ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് നിരീക്ഷണം കർശനമാക്കിയതാണ് നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കാൻ കാരണം ആയതെന്ന് ഗാർഡ കമ്മീഷണർ റിച്ചാർഡ്സൺ. പോലീസ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമലംഘകരെ കണ്ടെത്തുന്നതിനായി പോപ്പ് അപ്പ് ക്ലിനിക്കുകൾ സ്ഥാപിച്ചതുൾപ്പെടെയുള്ള നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡബ്ലിൻ സിറ്റി ഹൈ വിസിബിലിറ്റി പോലീസിംഗ് പ്ലാനിന്റെ ഭാഗമായി ഡോക്ക്ലാൻഡ്സിൽ പോപ്പ് അപ്പ് ക്ലിനിക്കുകൾ സ്ഥാപിച്ചിരുന്നു. ഈ ക്ലിനിക്കുകൾ വഴി എളുപ്പത്തിൽ പൊതുജനങ്ങൾക്ക് പോലീസുമായി ബന്ധപ്പെടാം. തങ്ങളുടെ ഈ പ്രയത്നം പൂർണ വിജയമായി എന്നാണ് നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങൾ കുറയാൻ ഇത് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

