ഗാൽവേ: താമസ സൗകര്യം കിട്ടാത്തതിനെ തുടർന്ന് ബുദ്ധിമുട്ടിലായി ഗാൽവേ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ. പലർക്കും ക്ലാസുകളിൽ ശരിയാംവണ്ണം എത്താൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. താമസ സ്ഥലം ലഭിക്കാത്തതും ലഭ്യമായവയ്ക്ക് ഉയർന്ന വാടക നൽകേണ്ടതുമായ അവസ്ഥയാണ് വിദ്യാർത്ഥികൾക്കുള്ളത്.
600 മുതൽ 1200 യൂറോവരെയാണ് വിദ്യാർത്ഥികൾക്ക് വാടക ഇനത്തിൽ നൽകേണ്ടിവരുന്നത്. വുഡ്ക്വായി സിറ്റി സെന്റർ മേഖലയിൽ വൺ ബെഡ് അപ്പാർട്ട്മെന്റുകൾക്ക് 1500 യൂറോയാണ് പ്രതിമാസ വാടക. ഇത്രയും വാടക നൽകാൻ കഴിയാത്തതിനാൽ പലരും സർവ്വകലാശാലയ്ക്ക് ദൂരെ ആയിട്ടാണ് താമസിക്കുന്നത്. പലർക്കും നാല് മണിക്കൂറോളം ദൂരം യാത്ര ചെയ്യേണ്ടതായുള്ള സാഹചര്യവും ഉണ്ട്. വാടക അടയ്ക്കാൻ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാർട്ട് ടൈം ജോലികൾ ചെയ്യുന്നുണ്ട്.

