ഡബ്ലിൻ: അയർലന്റിൽ ചൊവ്വാഴ്ചയും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം. ചൊവ്വാഴ്ച 10 കൗണ്ടികളിൽ യെല്ലോ സ്റ്റാറ്റസ് പുറപ്പെടുവിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അറിയിപ്പുണ്ട്.
കാർലോ, കിൽഡെയർ, കിൽക്കെന്നി, ലവോയിസ്, ഓഫ്ലേ, വിക്ലൗ, ക്ലെയർ, ലിമെറിക്, ടിപ്പെററി, ഗാൽവെ എന്നിവിടങ്ങളിലാണ് യെല്ലോ സ്റ്റാറ്റസ് ഉള്ളത്. ഈ കൗണ്ടികളിൽ പ്രളയത്തിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതിശക്തമായ മഴ കൗണ്ടികളിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടും. ഇന്ന് രാവിലെ 11 മണി മുതൽ രാത്രി എട്ട് മണിവരെയായിരിക്കും ഇടിമിന്നലിന് സാദ്ധ്യത.
അതേസമയം വരും ദിവസങ്ങളിൽ പകൽ സമയങ്ങളിൽ അയർലന്റിൽ ചൂടുള്ള കാലാവസ്ഥ തുടരും. താപനില 22 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. വൈകുന്നേരങ്ങളിൽ അയർലന്റിൽ താപനില കുറയും.