ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയും ചാറ്റൽ മഴയും. ഇൻഗ്രിഡ് കൊടുങ്കാറ്റിന്റെ സ്വാധീനഫലമായിട്ടാണ് രാജ്യത്ത് ഇന്ന് മഴ ലഭിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ രാജ്യത്ത പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
ഇന്ന് അഞ്ച് മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില. രാത്രിയിൽ മഴ ശക്തമാകും. രാത്രിയിൽ രണ്ട് മുതൽ ആറ് ഡിഗ്രിവരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. കാറ്റിനും സാധ്യതയുണ്ട്.
Discussion about this post

