ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞ് വീശാൻ ബ്രാം കൊടുങ്കാറ്റ്. ഇതേ തുടർന്ന് അയർലൻഡിലെ 11 കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ക്ലെയർ, ഡൊണഗൽ, ഗാൽവെ, ലൈട്രിം, ലിമെറിക്ക്, മായോ, സ്ലൈഗോ, കോർക്ക്, കെറി, വെക്സ്ഫോർഡ്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ക്ലെയർ, ഡൊണഗൽ, ഗാൽവേ, ലൈട്രിം, ലിമെറിക്ക്, മായോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ നാളെ രാവിലെ 10 മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ഇത് വൈകീട്ട് ആറ് മണിവരെ തുടരും. കോർക്ക്, കെറി, വെക്സ്ഫോർഡ്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 11 വരെയാണ് മുന്നറിയിപ്പ്. തെക്ക്- പടിഞ്ഞാറൻ ദിശയിൽ നിന്നാണ് കാറ്റിന് സാധ്യതയുള്ളത്.

