ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. 32 വയസ്സുകാരനായ മൈക്കൽ മലോണിയെ ആണ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വെർച്വലായി ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കാസിൽറിയ ജയിലിൽ ആണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.
നാലാഴ്ചത്തേയ്ക്ക് ആണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഫെബ്രുവരി 9 ന് കേസ് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ അഞ്ചിനാണ് 66 വയസ്സുള്ള സ്റ്റീഫൻ മക്കാഹില്ലിനെ പ്രതി കൊലപ്പെടുത്തിയത്.
Discussion about this post

