ആലപ്പുഴ: അരൂരിലെ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചു കയറി . തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 44 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില വളരെ ഗുരുതരമാണ്
ദേശീയ പാതയ്ക്ക് സമീപം എരമല്ലൂരിലെ കാഞ്ഞിരമറ്റം ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Discussion about this post

