ഡബ്ലിൻ; അയർലന്റിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ കാഴ്ച ബംഗ്ലാവുകളിലെ മൃഗങ്ങൾക്ക് പ്രത്യേക പരിചരണം. സ്പ്രിംഗ്ലേള്ഴ്സ് ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടാണ് കാഴ്ച ബംഗ്ലാവുകളിൽ മൃഗങ്ങളെ തണുപ്പിക്കുന്നത്. മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിലും ക്രമീകരണമുണ്ട്.
കാഴ്ച ബംഗ്ലാവിലെ മൃഗങ്ങൾക്ക് ഐസ് ബ്ലോക്കുകൾ ഉൾപ്പെടെ നൽകുന്നുണ്ടെന്ന് ഡബ്ലിൻ സൂ അധികാരി ഫ്രാൻസെസ്ക മെറ്റ്അലിസ്റ്റെർ പറഞ്ഞു. ഞങ്ങളുടെ ആനകൾക്ക് അത് വലിയ ഇഷ്ടമാണ്. മൂന്ന് പെണ്ണും ഒരു ആണും ഉൾപ്പെടെ നാല് ഏഷ്യൻ ആനകൾ ആണ് സൂവിൽ ഉള്ളത്. സമ്മർ സീസണിൽ ഇവയെ കാണാൻ ധാരാളം പേർ എത്താറുണ്ട്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇവയ്ക്ക് ആവശ്യമായ തണുപ്പ് നൽകണം.
ഇടയ്ക്ക് ഇവയെ പൂളിൽ കൊണ്ട് പോയി കുളിപ്പിക്കും. ധാരാളം പഴങ്ങളും ഐസ് ബ്ലോക്കുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. മറ്റ് മൃഗങ്ങൾക്കും തണുപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

