ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സുരക്ഷിതമാക്കാൻ ഐറിഷ് സർക്കാർ. ഇവർക്കായി നാഷണൽ ഡിജിറ്റൽ വാലറ്റ് സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി ഏജ് വെരിഫിക്കേഷൻ ടൂൾ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ആലോചനയുടെ ഭാഗമാണ് നീക്കങ്ങൾ.
നിലവിൽ ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇതേ മാതൃക പിന്തുടർന്നുകൊണ്ടാണ് സർക്കാരിന്റെ നീക്കം. ആദ്യമായി കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യമാണ് ഓസ്ട്രേലിയ.
Discussion about this post

