ഡബ്ലിൻ: ലഹരി കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ആൺസുഹൃത്തും അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള 19 കാരി ലാറിസ സെയിൽസും എയർ ലിംഗസിലെ ജീവനക്കാരൻ ആയ ഒട്ടാവിയോ മാർട്ടിൻ ഡിസൂസയും (30) ആണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആറായിരം യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കെവിൻ സ്ട്രീറ്റ് ഡ്രഗ്സ് യൂണിറ്റ് ആണ് ഇവരെ പിടികൂടിയത്. പട്രോളിംഗിനെ അമിത വേഗത്തിൽ എത്തിയ ഇവരുടെ കാർ പോലീസ് തടയുകയായിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ ലഹരി കണ്ടെടുത്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ വാഹനത്തിൽ നിന്നും മൂവായിരം യൂറോ പണവും പിടിച്ചെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി. കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചു.

