ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കും മുന്നറിയിപ്പ്. വിൻഡ്സ്ക്രീനുകൾ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ അറിയിച്ചു. ഐസ് നീക്കം ചെയ്യാനെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോകൾക്കെതിരെ ജാഗ്രത വേണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഐസ് നീക്കാനെന്ന പേരിൽ പ്ലാസ്റ്റിക് ബാഗുകളിൽ ചൂടുവെള്ളം നിറയ്ക്കുന്ന വീഡിയോകൾ അടക്കം പ്രചരിക്കുന്നു. എന്നാൽ ഇവ ചെയ്യുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കണം. റെഡ് ഹോട്ട് വാട്ടർ ഉപയോഗിച്ചാൽ ഗ്ലാസ് പൊട്ടിപ്പോകും. മഞ്ഞ് നീക്കാൻ ഇന്റീരിയർ ഹീറ്റിംഗ് ഉപയോഗിക്കുന്നതും ഉചിതമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Discussion about this post

