ഡബ്ലിൻ: അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞ് വീഴ്ച. ഇന്നലെയാണ് വിക്ലോ കൗണ്ടിയിലെ ഗ്രാമത്തിൽ ഉൾപ്പെടെ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. പെട്ടെന്ന് ഉണ്ടായ മഞ്ഞ് വീഴ്ചയ ആളുകളെ അമ്പരിപ്പിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ച ഉണ്ടായത്. വിക്ലോ കൗണ്ടിയിലെ വാലിമൗണ്ട് കൗണ്ടിയിലാണ് ഇന്നലെ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. ഇതേ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ, വീടുകളുടെ മേൽക്കൂരകൾ എന്നിവ മഞ്ഞിനാൽ മൂടി. പൂന്തോട്ടങ്ങളും മഞ്ഞിനാൽ മൂടപ്പെട്ടു. ഡബ്ലിനിലെ ഉയർന്ന മേഖലകളിലും മഞ്ഞ് വീഴ്ച ഉണ്ടായി. വിക്ലോയിലെ മല നിരകളിലും മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു.
Discussion about this post

