ഡബ്ലിൻ: ഡബ്ലിനിലെ ഒബർസ്ടൗൺ ചിൽഡ്രൻ ഡിറ്റൻഷൻ കാമ്പസിൽ ഫോർസ ട്രേഡ് യൂണിയൻ അംഗങ്ങൾ അടുത്തയാഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. പ്രശ്ന പരിഹാരത്തിന് കൂടുതൽ ചർച്ചകൾക്ക് വഴി തെളിഞ്ഞതോടെയാണ് സമരം നിർത്തിവച്ചത്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്താനായിരുന്നു അംഗങ്ങൾ തീരുമാനിച്ചത്.
ജീവനക്കാരുടെ നിലവാരം, ശമ്പള കരാർ തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധത്തിന് അംഗങ്ങൾ ഒരുങ്ങിയിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായി ചർച്ചകൾ നടന്നിരുന്നു. ഏറ്റവും ഒടുവിലായി നടന്ന ചർച്ചകൾക്ക് പിന്നാലെ ആയിരുന്നു സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
Discussion about this post

