ഗാൽവേ: ഗാൽവേയിലെ തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. 10 സെറ്റ് ശിശുക്കളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. കുഴിച്ചിട്ട ശവപ്പെട്ടിയിൽ ആയിരുന്നു അവശിഷ്ടങ്ങൾ.
ഓഫീസ് ഓഫ് ദി ഡയറക്ടർ ഓഫ് ഓതറൈസ്ഡ് ഇന്റർവെൻഷന്റെ (ഒഡൈറ്റ്) ഫോറൻസിക് എക്സ്കവേഷൻ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഇതുവരെ 109 സെറ്റ അവശിഷ്ടങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post

