ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിനിടെ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള ധനസമാഹരണം ആരംഭിച്ചു. മരിച്ച കാത്ലീനിന്റെ സംസ്കാരത്തിനുൾപ്പെടെ വിനിയോഗിക്കുന്നതിന് വേണ്ടിയാണ് ധനസമാഹരണം. കഴിഞ്ഞ ദിവസം ആയിരുന്നു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ യുവതിയ്ക്ക് ജീവൻ നഷ്ടമായത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മെയ്നിലെ മെയിൻ സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റിന് പുറത്ത് ഗുരുതരമായ പരിക്കുകളോടെ 30 വയസ്സ് പ്രായമുള്ള കാത്ലീനെ കണ്ടെത്തുകയായിരുന്നു. അബദ്ധത്തിൽ ഇവർ താഴെ വീണു എന്നായിരുന്നു പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് ആക്രമണത്തിനിടെ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് വ്യക്തമായി. ബ്യൂമോണ്ട് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

