ഡൊണഗൽ: ഉഗാണ്ടയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കി ഡൊണഗലിലെ സാങ്കേതിക വിദ്യ. ലെറ്റർകെന്നിയിലെ അറ്റ്ലാൻഡിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ച (എടിയു) സെൻസറുകളാണ് സുരക്ഷിതമായ കുടിവെള്ളം ഉഗാണ്ടയിലെ ജനങ്ങൾക്ക് നൽകുന്നത്. ബോർഹോളുകളിൽ ഉപയോഗിക്കുന്ന ഹാൻഡ് പമ്പുകളിലെ തകരാറുകൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് സെൻസറാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.
2019 മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ പദ്ധതി അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. അടുത്ത വർഷത്തോടെ മറ്റ് രാജ്യങ്ങളിലും ഇത്തരം സെൻസറുകൾ ഉപയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
Discussion about this post

