കിൽക്കെന്നി: തെക്കൻ കിൽക്കെന്നിയിൽ ചെറുവിമാനം തകർന്ന് വീണു. സെസ്ന 172 എന്ന ചെറുവിമാനമാണ് തകർന്നത്. സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന പരിശീലകനും വിദ്യാർത്ഥിയും രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
വാട്ടർഫോർഡ് നഗരത്തിനടുത്തുള്ള മൂൺകോയിനിലെ കാരി ജീനിനടുത്താണ് സംഭവം. വിദ്യാർത്ഥിയ്ക്ക് പരിശീലനം നൽകുകയായിരുന്നു. ഇതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായി. ഇതോടെ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ഇതിനിടെ വിമാനം തകരുകയായിരുന്നു.
Discussion about this post

